കിസാൻ കോൺസ്സ് കൃഷി  ഭവന് മുമ്പിൽ  ധർണ നടത്തി 

0

കൽപ്പറ്റ: കേന്ദ്ര-കേരള സർക്കാരുകൾ കോവിഡ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും യാതൊരു നേരിട്ടുള്ള ആനുകൂല്യങ്ങളും കർഷികർക്ക് അനുവദിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കുത്തകൾക്കും വൻകിടക്കാർക്കും മാത്രം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരേയും തീറ്റി പോറ്റുന്ന ചെറുകിട നാമമാത്ര  കർക്ഷകർ മാത്രം പുറത്ത് നിൽക്കുന്നു. കർഷകരുടെ കടങ്ങൾ എഴുതിതള്ളുക, പലിശരഹിത വായ്പ അനുവദിക്കുക, ചെറുകിട ഇടത്തര നാമമാത്ര കർഷികർക്ക് സൗജന്യ റേഷനും, പതിനായിരം രൂപ ധനസഹായവും അനുവദിക്കുക, കാർഷിക മേഘലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് ഒരു മാസത്തെ കൂലി അഡ്വാൻസായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കിസാൻ കോൺഗ്രസ്സ്നടത്തുന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക് പറഞ്ഞു. എല്ലാ കൃഷിഭവനുകളിലും നടക്കുന്ന സമരങ്ങൾ പ്രാദേശിക തലത്തിൽ നടന്നുവരുന്നു. മണ്ഡലം പ്രസിഡന്റ് എം.ജെ.ബാബു അധ്യക്ഷത വഹിച്ചു.. സെബാസ്റ്റ്യൻ കൽപ്പറ്റ, എം.പി.വിനോദ്, പീറ്റർ മഞ്ഞൂറ എന്നിവർ സംസാരിച്ചു.എം.എം.മാത്യൂ, എം.എൻ.ജോണി എന്നിവർ നേതൃത്വം നൽകി 

Leave A Reply

Your email address will not be published.

error: Content is protected !!
09:06