ധര്‍ണ സമരം നടത്തി.

0

കോവിഡ് പാക്കേജിന്റെ മറവില്‍ കര്‍ഷക വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരള കര്‍ഷക സംഘം വാളാട് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ ധര്‍ണ സമരം നടത്തി. കര്‍ഷകരെ വിപണിയുടെ ഇരകളാക്കി മാറ്റുകയും, കാര്‍ഷികോല്‍പ്പന്ന വിപണന നിയമങ്ങളെ അട്ടിമറിച്ചു നാട്ടില്‍ കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കര്‍ഷക സംഘം കുറ്റപ്പെടുത്തി. ധര്‍ണ സിപിഎം ഏരിയ കമ്മറ്റി അംഗം എന്‍ജെ ഷജിത് ഉല്‍ഘാടനം ചെയ്തു.എന്‍എം സണ്ണി, പിറ്റി ബേബി, എന്‍എംആന്റണി, സുരേഷ് വാച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!