കല്‍പ്പറ്റ:ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ച് എത്തിക്കാന്‍ നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കാല്‍നടയായി വരാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ എംഎസ്എഫ് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നില്‍പ്പ് സമരം നടത്തി. ചീഫ് മിനിസ്റ്റര്‍ ചീറ്റ് മിനിസ്റ്റര്‍ ആവരുത് എന്ന് ആവശ്യപ്പെട്ടാണ് നില്‍പ്പ് സമരം സംഘടിപ്പിച്ചത്.കല്‍പ്പറ്റയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മുബഷിര്‍ ഈന്തന്‍,മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അസ്ലം ഒടുവില്‍,അംജദ് ചാലില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.