ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ലോറി ഡ്രൈവറുടെ തിരുനെല്ലി പഞ്ചായത്ത് പനവല്ലിയില്‍ താമസിക്കുന്ന മകളുടെ ഒരു വയസ് പ്രായമുളള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രോഗം ലക്ഷണം പ്രകടിപ്പിച്ചിരുന്നതിനാല്‍ കുട്ടിയെ നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 145 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ ജില്ലയില്‍ 1855 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ പതിനാറ് പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം തിങ്കളാഴ്ച്ച 42 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ 713 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 651 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 641 എണ്ണം നെഗറ്റീവ് ആണ്. 57 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 845 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 623 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 222 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.