കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.ടി.എ (കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍) ജില്ലാ കമ്മറ്റി സമാഹരിച്ച പി.പി.ഇ കിറ്റുകള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍.എ. വിജയകുമാര്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. 600 രൂപ വിലയുള്ള 50 കിറ്റുകളാണ് കൈമാറിയത്. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ്, ജില്ലാ ട്രഷറര്‍ റ്റി. രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.