ഭീതിപരത്തി വ്യാജ വാട്ട്‌സ് അപ്പ് സന്ദേശം;ആരോഗ്യ വകുപ്പ് പരാതി നല്‍കും
ജില്ലയില്‍ രണ്ടാമതും കൊവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ വ്യാജ വാട്ട്‌സ് അപ്പ് സന്ദേശം.സന്ദേശത്തിനെതിരെ ആരോഗ്യ വകുപ്പ് പോലീസില്‍ പരാതി നല്‍കും. കൊവിഡ് സ്ഥിരീകരിച്ച പ്രദേശത്തെ കുറിച്ചുള്ള ആശങ്ക ഊതി വീര്‍പ്പിച്ചും പത്രമാധ്യമങ്ങളും ആരോഗ്യ വകുപ്പും പറയുന്ന വാര്‍ത്തകള്‍ ശുഭകരമല്ലെന്നും സ്ഥിതിഗതികള്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റും പറയുന്ന ഓഡിയോ സംഭാഷണം ജില്ലാ ആശുപത്രി ആര്‍.എം.ഒ, ഡെപ്യൂട്ടി സൂപ്രണ്ട് എന്ന തരത്തിലുള്ള ഓഡിയോ സംഭാഷണമാണ് വാട്ട്‌സ് അപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത് ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു.