അതിര്‍ത്തി പാസില്‍ ഇളവ്

0

അതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചിട്ടും സമയത്തിനുളളില്‍ അതിര്‍ത്തിയില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് രണ്ട് ദിവസത്തെ സാവകാശം. പാസ് ലഭിച്ചിട്ടും രാത്രിയാത്ര നിരോധനത്തില്‍പ്പെട്ട് പലര്‍ക്കും കൃത്യസമയത്ത് അതിര്‍ത്തിയില്‍ എത്തിപ്പെടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ ഒരു ആനുകൂല്യം ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.പാസും വാഹനവും ലഭിച്ചിട്ടും കഴിഞ്ഞദിവസം അനുവദിച്ച സമയത്ത് പലര്‍ക്കും മുത്തങ്ങ അതിര്‍ത്തിയില്‍ എത്താനായില്ല. രാത്രിയാത്ര നിരോധനത്തെ തുടര്‍ന്ന് യാത്ര തടസപ്പെട്ടതാണ് ഇതിന്റെ പ്രധാനകാരണം. ഇത്തരത്തില്‍ നിരവധി യാത്രക്കാര്‍ കഴിഞ്ഞരാത്രിയില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിയിരുന്നു. ഈ ഒരു അവസ്ഥ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഈ ഒരു ഇളവ് അനുവദിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!