ഗ്യാസടുപ്പില്‍ തീ പടര്‍ന്ന് വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും കത്തി നശിച്ചു.
തരുവണ സ്‌കൂള്‍ കുന്നില്‍ കണ്ണോത്ത് ശാഹുല്‍ഹമീദിന്റെ വീട്ടിലെ അടുക്കളയിലെ ഗ്യാസടുപ്പില്‍ നിന്നാണ് ഇന്ന് വൈകുന്നേരത്തോടെ അപകടമുണ്ടായത്. ഭക്ഷണം പാചകം ചെയ്യാനായി അടുപ്പ് കത്തിച്ചപ്പോള്‍ പൈപ്പിലൂടെ തീ ആളിപ്പടരുകയായിരുന്നു.അടുക്കളയിലുണ്ടായിരുന്ന മുഴുവന്‍ ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും തീയില്‍ കത്തിനശിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മാനന്തവാടിയില്‍ നിന്നെത്തിയ ഫയര്‍ യൂണിറ്റുമാണ് തീയണച്ചത്. വീട്ടിലെ ഫര്‍ണിച്ചര്‍, അടുപ്പ്, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. തരുവണ ടൗണിലെ ചുമട്ട് തൊഴിലാളിയാണ് ശാഹുല്‍ഹമീദ്.