കല്‍പ്പറ്റ: ആഗോള വ്യവസായികളിലെ പ്രമുഖനായിരുന്ന അറക്കല്‍ ജോയി എന്ന വയനാട്ടുകാരുടെ കപ്പല്‍ ജോയിയുടെ നിര്യാണം ജില്ലക്ക് തീരാനഷ്ടം. അറക്കല്‍ ജോയിയുടെ വിയോഗത്തിലൂടെ വയനാടിന് നഷ്ടമായത് കളങ്കമില്ലാത്ത മനുഷ്യ സ്‌നേഹിയെയാണെന്ന് വയനാട് പ്രസ് ക്ലബ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു. വയനാട്ടിലെ സാധാരണക്കാര്‍ക്കും നിരാലംബര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടതായിരുന്നു അദ്ദേഹത്തിന്റെ അറക്കല്‍ പാലസ്. വയനാട്ടില്‍ നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അദ്ദേഹം അശരണരെയും സാധാരണക്കാരെയും ചേര്‍ത്ത് പിടിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വയനാടിന് കനത്ത നഷടമാണുണ്ടാക്കിയതെന്നും പ്രസ് ക്ലബ് വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.