അറയ്ക്കല്‍ ജോയിയുടെ മൃതദേഹവുമായി ചാര്‍ട്ടേട് ഫ്‌ളൈറ്റ് കരിപ്പൂരിലെത്തി.
മാനന്തവാടി;ഏപ്രില്‍ 23ന് ദുബൈയില്‍ വെച്ച് മരണപ്പെട്ട പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അറക്കല്‍ ജോയി(52)യുടെ മൃതദേഹവുമായി ചാര്‍ട്ടേട് ഫ്‌ളൈറ്റ് കരിപ്പൂരിലെത്തി..നാളെ രാവിലെ വീട്ടില്‍ വെച്ചുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കണിയാരം കത്തീഡ്രല്‍പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.കോവിഡ് 19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാലും ജില്ലാ കളക്ടറുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരവും അന്ത്യ ശുശ്രൂഷയില്‍ നിശ്ചയിക്കപ്പെട്ട കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാര്‍ക്കും പങ്കെടുക്കാന്‍ പറ്റില്ല.മൃതദേഹം ജന്മനാട്ടില്‍ എത്തിയാല്‍ അറക്കല്‍ പാലസിന് ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല.സംസ്‌കാരം കഴിയുന്നതുവരെ പൊലീസ് കാവല്‍ ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.