ജില്ലയില്‍ കുരങ്ങ് പനി മരണം മൂന്നായി

0

മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളിക്കൊല്ലി കോളനിയിലെ ഇരുമുട്ടൂര്‍ കേളു(64)വിന്റെ മരണം കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിച്ചു.പനി ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍  കോളേജില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 27നാണ് കേളു മരിച്ചത്.തുടര്‍ന്ന് ഇന്ന് ശരീര സ്രവ പരിശോധനാ ഫലം വന്നതിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കേളുവിനെ കൂടാതെ ബേഗൂര്‍ കോളനിയിലെ യുവതിക്കും, മാനന്തവാടി നഗരസഭ പരിധിയിലെ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ യുവാവിനും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.കേളുവിനെ ഏപ്രില്‍ 23ന് ബത്തേരി താലുക്ക്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ ചികിത്സാര്‍ത്ഥം 26ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് 27ന് അദ്ധേഹം മരിക്കുകയായിരുന്നു.ഈ വര്‍ഷം ജില്ലയില്‍ ഇതുവരെയായി 27 പേര്‍ക്കാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!