സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെതലയം ഹോമിയോപതി ആശുപത്രിയുടെ നേതൃത്വത്തില്‍ കുരങ്ങ് പനി പ്രതിരോധമരുന്ന് വിതരണം ചെയ്തു. ചെതലയം കൊമ്പന്മൂല കോളനിയില്‍ മരുന്നുവിതരണം നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അഹമ്മദ്കുട്ടി, വി.പി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരുഷോത്തമന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ഹരിലാല്‍,ഡോ.അജിത് ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.