കാട്ടിക്കുളം ചെക്ക്‌പോസ്റ്റില്‍ റെയ്ഡ് മദ്യവും പണവും പിടികൂടി
കാട്ടിക്കുളം ചെക്ക്‌പോസ്റ്റില്‍ നിന്ന് പണവും വിദേശ നിര്‍മ്മിത മദ്യവും വിജിലന്‍സ് പിടികൂടി. സീലിങ്ങിനിടയില്‍ നിന്ന് പണവും അടക്കുളയില്‍ നിന്ന് വിദേശ നിര്‍മ്മിത മദ്യവുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പച്ചക്കറി കയറ്റാന്‍ പോയ ലോറി ഡ്രൈവര്‍ പേരാവൂര്‍ സ്വദേശി മെല്‍ബിന്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടതായും മര്‍ദ്ദിച്ചതായും സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. വിജിലന്‍സ് ഓഫീസര്‍ പി.എല്‍.ഷൈജുവിന്റെയും തിരുനെല്ലി സി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.