ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍;ഒരാള്‍ ഓടി രക്ഷപെട്ടു.
മാനന്തവാടി പിലാക്കാവില്‍ നിന്നും ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം മാനന്തവാടി പിലാക്കാവ് അടിവാരം ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് വടക്കേതടത്തില്‍ ബിജുവിനെ പിടികൂടിയത്.ഒപ്പമുണ്ടായിരുന്ന നാരായണന്‍ എന്നയാളാണ് രക്ഷപെട്ടത്.സംഭവസ്ഥലത്ത് നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.പിലാക്കാവ്,പഞ്ചാരകൊല്ലി ഭാഗങ്ങളില്‍ ചാരായം വാറ്റ് സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശിവപ്രസാദ്,പ്രിവന്റീവ് ഓഫീസര്‍ ശശി.കെ,ഹരിദാസ് സി.വി.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി,സുരേഷ് സി, ഡ്രൈവര്‍ രമേശ് ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.