അഞ്ചിടങ്ങളില്‍ കൊറോണ കെയര്‍ സെന്ററുകള്‍

0

ജില്ലയില്‍ അഞ്ചിടങ്ങളില്‍ കൊറോണ കെയര്‍ സെന്ററുകള്‍ ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍. കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിന് ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തുടങ്ങിയവ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റല്‍, കര്‍ളാട് തടാകം, പ്രിയദര്‍ശിനി എസ്റ്റേറ്റ്, ഡി.ടി.പി.സിയുടെ തിരുനെല്ലി, മീനങ്ങാടി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നത്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വ്വേദം,യുനാനി,ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 35 ക്യാമ്പുകളിലായി 608 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.തൊഴിലാളി നേതാക്കന്മാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിലൂടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.ജനമൈത്രി പോലീസും ആരോഗ്യ വകുപ്പിന്റെ പാലിയേറ്റീവ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!