പ്ലാസ്റ്റിക് മാലിന്യം കുന്ന്കുടി നടപടിയെടുക്കാതെ അധികൃതര്‍
പ്ലാസ്റ്റിക് മാലിന്യം കുന്ന് കുടി കിടക്കുന്നു. സംസ്‌കാരിക്കാന്‍ നടപടിയില്ല.പനമരം കാക്ക ത്തോട് ജനം സമരത്തിനൊരുങ്ങുമ്പോള്‍ പ്രശ്‌നം ഗൗരവത്തിലേടുക്കാതെ അധികൃതര്‍. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കാക്കത്തോടുള്ള പഞ്ചായത്ത് സ്ഥലത്ത് കൊണ്ട് പോയിട്ടത് ജനത്തിന് വിനയായി.കുന്ന് കുട്ടിയിരിക്കുന്ന മാലിന്യം ചെറിയ തീപ്പൊരി വീണാലും കത്താനുള്ള സാധ്യതയാണ്. ഉയര്‍ത്തുന്നത്.അങ്ങനെയെങ്കില്‍ പരിസരത്തുള്ളവരൊക്കെ വീടൊഴിയേണ്ടിവരും.പഞ്ചായത്തിലെ ഹരിതസേന മുഖാന്തിരമാണ് പ്ലാസ്റ്റിക് ശേഖരണം നടത്തിയത്.ഇവര്‍ ശേഖരിക്കുന്ന മാലിന്യമാണ് പലപ്പോഴായി കാക്കത്തോട് കൊണ്ട് പോയി ഇട്ടത്.ഇത് യഥാസമയം വാരികോണ്ട് പോകാത്തതിനാല്‍ ടണ്‍ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കുടിയിരിക്കുന്നത് പ്ലാസ്റ്റിക് തരം തിരിച്ച് സംസ്‌ക്കരിക്കാനായി മറ്റിടങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഉദ്ധേശിച്ചിരുന്നത്. അന്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.ജനീകിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇവിടെ മാലിന്യകേന്ദ്രം അടച്ച് പൂട്ടിയിരുന്നു. സ്ഥലം കുറെക്കാലം വെറുതെ കിടന്നു ഇവിടെയാണ് ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോയിടുന്നത്. ആര്‍ക്കും കയറാവുന്ന രീതിയിലാണ് ഈ മാലിന്യകേന്ദ്രം വേനല്‍ ശക്തമായതോടെ മാലിന്യം കൂമ്പാരം ഉണങ്ങി തീ പിടിക്കാന്‍ പാകത്തിലായിരിക്കുകയാണ്.