ബത്തേരി നഗരസഭയില്‍ ഭ്രാന്തന്‍ നായ വിഹരിക്കുന്നു

0

ഭ്രാന്തന്‍ നായയുടെ ആക്രമണം സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുജനങ്ങള്‍ക്ക്
ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ഭ്രാന്തന്‍നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. നായയെ പിടികൂടുന്നതിനോ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനോ നഗരസഭ തയ്യാറാവുന്നില്ലെന്ന് ആരോപണം.നഗരസഭയിലെ അമ്മായിപാലം, മണിച്ചിറ, പൂമല, ചെട്ടിമൂല, പള്ളിക്കണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും ഭ്രാന്തന്‍നായ കടിച്ച് പരിക്കേല്‍പ്പിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനുംപരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!