ജോണ്‍മാഷും കുട്ടികളും അവസാനഘട്ടതയ്യാറെടുപ്പില്‍

0

പഠനം പാതിവഴിയില്‍ ഉപേഷിച്ച കാടിന്റെ മക്കളെ എസ് എസ് എല്‍ സി പരീക്ഷക്ക് ഒരുക്കുകയാണ് പി ജെ ജോണ്‍മാഷ് 52ഓളം കാടിന്റെ മക്കളാണ് ഇത്തവണ ഇവിടെനിന്നും എസ് എസ് എല്‍ സി പരീക്ഷ എഴുതുക ഇതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് നളന്ദ കോളേജിലെ വിദ്യാര്‍ത്ഥികള്‍

ജീവിത സാഹചര്യങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഇവരെ കണ്ടെത്തി കഴിഞ്ഞ ഒരു വര്‍ഷം ചിട്ടയായ പരീശീലനം നല്‍കി ഇവരെ എസ് എസ് എല്‍ സി പരിക്ഷക്ക് ഒരുക്കിയിരിക്കുകയാണ് ജോണ്‍മാഷ്. 2007ലാണ് ജോണ്‍ മാഷ് ഇത്തരത്തില്‍ അദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരീശീലനം നല്‍കാന്‍ ആരംഭിച്ചത്. ഭാര്യ പങ്കജ ഉള്‍പ്പെടെ 6 അധ്യാപകര്‍ ചേര്‍ന്നാണ് ഈ കുട്ടികള്‍ക്ക് പരിശിലനം നല്‍കുന്നത് 52 ഓളം കുട്ടികളാണ്  ഇത്തവണ എസ് എസ് എല്‍ സി പരീക്ഷക്കായി തയ്യാറെടുക്കുന്നത് .മുന്‍വര്‍ഷങ്ങളില്‍ ഇവിടെ നിന്നും പരിക്ഷ എഴുതിയ 75 ശതമാനം വിദ്യാര്‍ത്ഥികളംു വിജയിക്കുകയും ചെയ്തു. അടിയ,പണിയ,കാട്ടുനായിക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവര്‍. ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജോണ്‍മാഷിനാകട്ടേ വേണ്ടത്ര സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ലഭിക്കുന്നതുമില്ലാ. അര്‍ഹമായ സഹായം ആവശ്യപ്പെട്ട് നിരവധി തവണ ജോണ്‍മാഷ് പട്ടികവര്‍ഗ്ഗ വകുപ്പിനും ജില്ലാഭരണകൂടത്തിനും അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അവഗണമാത്രമായിരുന്നു ഫലം . 20 വര്‍ഷമായി കൊഴിഞ്ഞുപോകുന്ന കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുന്ന നളന്ദകോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ 6 പേര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വിസില്‍ ജോലിചെയ്യുന്നുമുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!