രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പാതയില്‍

0

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പാതയിലെന്ന് സി.പി.ഐ.എം.(എല്‍) റെഡ് ഫ്‌ലാഗ് അഖിലേന്ത്യാ സെക്രട്ടറി എം.എസ്.ജയകുമാര്‍. എ.വര്‍ഗ്ഗീസിന്റെ 50-ാം രക്തസാക്ഷി അനുസ്മരണം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ കോര്‍പറേറ്റ് വല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വര്‍ഗ്ഗീസ് ഉയര്‍ത്തിയ മുദ്യാവാക്യത്തിന് പ്രസക്തി ഏറുകയാണെന്നും ജയകുമാര്‍

വര്‍ഗ്ഗീയ ധ്രുവീകരണവും കോര്‍പ്പറേറ്റ് വല്‍ക്കരണവുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ് പൗരത്വബില്‍ നടപ്പാക്കുക വഴി ഹിന്ദു രാഷ്ട്രമാക്കി മതേത്വരത്വം തകര്‍ക്കുകയാണ്.് ഇത് പഴയകാല ജന്മിത്വ അടിമത്വത്തിന് സമാനവുമാണ് അതുകൊണ്ട് തന്നെ അരനൂറ്റാണ്ട് മുന്‍പ് സ: വര്‍ഗ്ഗീസ് ഉയര്‍ത്തിയ ജന്മിത്വത്തിനെതിരെയുള്ള സമര മുദ്രാവാക്യത്തിന് ഇന്ന് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിചെക്കന്‍ മുഖ്യപ്രഭാഷണം നടത്തി.കുന്നേല്‍ക്കൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ചാള്‍സ് ജോര്‍ജ്, എ.എന്‍.സലീംകുമാര്‍, എം.ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളമുണ്ട ഒഴുക്കന്‍ മുല വര്‍ഗ്ഗീസ് രക്ത സാക്ഷി മണ്ഡപത്തില്‍ പി.സി.ഉണ്ണിചെക്കനും തിരുനെല്ലി കൂമ്പാരകുനി വര്‍ഗ്ഗീസ് പാറയില്‍ എം.എസ്.ജയകുമാറും പതാക ഉയര്‍ത്തി.

Leave A Reply

Your email address will not be published.

error: Content is protected !!