തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അവഗണിക്കപ്പെടുന്ന വിഭാഗമാണ് മുത്തശ്ശന്‍മാരും മുത്തശ്ശിമാരും. കുഞ്ഞുമനസുകളില്‍ താരാട്ടിലൂടെയും കഥകളിലൂടെയും നിറഞ്ഞ് നില്‍ക്കുന്ന ഈ മനുഷ്യ ജീവിതങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സ്‌നേഹസംഗമം പരിപാടിയിലൂടെ തരിയോട് ജി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും പങ്കെടുത്ത സ്‌നേഹസംഗമം പരിപാടി സംഘാടനത്തിലെ വ്യത്യസ്തത കൊണ്ട് നവ്യാനുഭവമായി. കുട്ടികളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ട് പാടിയും മധുരംപങ്കിട്ടും മനസു നിറഞ്ഞ സദ്യയും കഴിച്ചാണ് ഇവര്‍ പിരിഞ്ഞത്. സ്‌നേഹസംഗമം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്റണി മുഖ്യാതിഥിയായിരുന്നു. പ്രമുഖ പരിശീലകനും ബ്ലോഗറുമായ ടി മുജീബ് ക്ലാസെടുത്തു. പ്രധാനാധ്യാപിക പി കെ റോസ്ലിന്‍, സ്റ്റാഫ് സെക്രട്ടറി എം പി കെ ഗിരീഷ്‌കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്റ് സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന, ടി സുനിത, വി എസ് സജിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, ഷാലു തോമസ്, സ്‌മൈല ബിനോയ്, ജസീന ജംഷിദ്, ഉസ്മാന്‍, ഭാരതി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.