ടിപ്പറും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു.
താമരശ്ശേരി പെരുമ്പള്ളിയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് വെള്ളമുണ്ട സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. വെള്ളമുണ്ട വല്ലാട്ടില്‍ ജോസിന്റെ മക്കളായ.ജിനിന്‍(35),ജിനിഷ്(26) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.ജിനിനിന്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ജിനീഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ സഹോദരന്റെ വിവാഹ നിശ്ചയത്തിന് എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.