സത്യവതി ടീച്ചറെ ആദരിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യവതി ടീച്ചറെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍, ലൈബ്രറി സെക്രട്ടറി എം ശശി,മംഗലശ്ശേരി നാരായണന്‍, പി.ടി സുഭാഷ്, ഇ.കെ ജയരാജന്‍ മാസ്റ്റര്‍, ഷബീറലി വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി ആളുകള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!