സാന്ത്വനഭവനത്തിന് ശിലയിട്ടു

0

സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍് കേരള സമാജം, കല്‍പ്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റിന്റെ സഹായത്തോടെ നിര്‍്മ്മിക്കുന്ന ആദ്യത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം മുട്ടിലില്‍ ജില്ലാ കലക്ടര് അദീല അബ്ദുള്ള നിര്‍വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
വെള്ളപ്പൊക്ക കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട കല്‍പ്പറ്റ മുട്ടില്‍ പഞ്ചായത്തിലെ 11 വീടുകളാണ് ബാംഗ്ലൂര്‍ കേരള സമാജം നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മമാണ് ഇന്നു നടന്നത്. പതിനൊന്നു വീടുകള്‍ നിര്‍മ്മിച്ച ശേഷം പുതിയതായി സാന്ത്വന ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വീടുകള്‍കൂടി വെക്കാനാകുമെന്നാണ് സംഘാടകര്‍ പറയുന്നു.
ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ഭരതന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.ഡി അപ്പച്ചന്‍, സത്യന്‍ മാസ്റ്റര്‍, ഇക്ബാല്‍, കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍
ഷാജി ഡി, ബിനീഷ് മേലെപ്പാട്ട്, സോനു, നൗഷാദ്, ബാവ , സെക്കീര്‍, കണ്‍വീനര്‍ അനില്‍ കുമാര്‍ , പ്രദീപ്, പവിത്രന്‍ജിജോ സിറിയക്, പ്രസിഡണ്ട് സിദ്ധീക്ക് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!