ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ക്ഷീര കര്‍ഷക സംഗമവും വരദൂര്‍ ക്ഷീരസംഘം സുവര്‍ണ്ണ ജൂബിലി ആഘോഷവും വരദൂര്‍ വി.കെ.വര്‍ദ്ധമാന ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖല ഏറെ വെല്ലുവിളിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ആര്‍.സി.ഇ.പി. കരാര്‍ നടപ്പാക്കുന്നത് ക്ഷീരകര്‍ഷകനെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് മന്ത്രി പറഞ്ഞു. താത്കാലികമായി കരാര്‍ ഒപ്പിടുന്നത് മാറ്റിവെച്ചത് ആശ്വാസകരമാണെങ്കിലും ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ഷീര സംഘത്തിനുള്ള ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, പനമരം ബ്ലോക്ക് പഞ്ചായത്തത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ.രാജേന്ദ്ര പ്രസാദ്, ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി.അനിത തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍, ഡയറി ഫാം, മികച്ച കറവപ്പശു, കിടാരി എന്നിവയെ ആദരിച്ചു. ദേശീയ വനിത ക്രിക്കറ്റ് താരം മിന്നുമണിയും ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗവ്യജാലകം, എക്സിബിഷന്‍, സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഒരുക്കിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.