അധികൃതര്‍ അറിഞ്ഞമട്ടില്ല; കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ നടത്തുന്ന സമരം പത്താംദിനവും പിന്നിട്ടു. ബത്തേരി ഡിപ്പോയില്‍ സത്യാഗ്രഹമിരിക്കുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തൊഴിലാളികളുടെ കിടപ്പുസമരവും ഇന്നുണ്ടായി. ഇനിയും സമരത്തിനുനേരെ കണ്ണടച്ചിരുന്നാല്‍ പ്രതിഷേധാഗ്‌നി തെരുവിലേക്ക് നീളുമെന്നും തൊഴിലാളികള്‍.ശമ്പളം വൈകുന്നതിലും ഗഡുക്കളായി നല്‍കുന്നതിലും പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി തൊഴിളികള്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം ഇന്നേക്ക് പത്താംദിനം പിന്നിട്ടു. സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും മാനേജ്മെന്റിനും സര്‍ക്കാറിനും അറിഞ്ഞമട്ടില്ല. ഇതോടെ സമരത്തിന്റെ രൂപംമാറ്റിയാണ് ഇന്നുമുതല്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായി സത്യഗ്രഹമിരിക്കുന്ന തൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഡിപ്പോയിലെ പത്തോളം ജീവനക്കാര്‍ ഡിപ്പോ വരാന്തയില്‍ കിടന്നാണ് പ്രതിഷേധം അറിയിച്ചത്. ഇതുകൂടാതെ തൊഴിലാളികളുടെ കുടുംബങ്ങളും ഇവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച ഡിപ്പോയിലെത്തി സമരമിരിക്കുന്നുണ്ട്. ഇനിയും തൊഴിലാളികളുടെ സമരം കണ്ടില്ലന്ന് നടിച്ചാല്‍ പ്രതിഷേധാഗ്‌നി തെരുവിലേക്ക് നീളുമെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.