ദേശീയ കടുവ സംരക്ഷണ അതോറിറ്റി രാത്രിയാത്രാ നിരോധനത്തിന് അനുകൂലം. സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മുലം സമര്‍പ്പിച്ചു. കുട്ട, ഗോണിക്കൊപ്പ വഴി ബദല്‍പ്പാതയുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രാ നിരേധനം തുടരണമെന്നും സത്യവാങ്മൂലം.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ദേശീയ പാത അതോറിറ്റി, വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയ പാത 212 ല്‍ സംയുക്ത പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂല
മായി സമര്‍പ്പിച്ചിരിക്കുന്നത്. രാത്രിയാത്രാ നിരോധനം നീക്കണമെന്ന വയനാടിന്റെ ആവശ്യത്തില്‍ സത്യവാങ്മൂലം കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ഇതോടെ ശക്തിപ്പെടുകയാണ്. കുട്ട-ഗോണിക്കുപ്പ- മാനന്തവാടി ബദല്‍പാത ദേശീയപാതയുടെ നിലവാരത്തിലേക്കുയര്‍ത്തണമെന്ന കടുവ അതോറിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. അതേ സമയം ബദല്‍പ്പാതയിലും രാത്രിയില്‍ ചില നിയന്ത്രണങ്ങള്‍ വേണം. കര്‍ണാടക വനം വകുപ്പും നിര്‍ദേശങ്ങളെ പിന്തുണച്ചിരിക്കുകയാണ്. ബദല്‍പാതയെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം
സമര്‍പ്പിച്ചിരുന്നു.