അസോസ്സിയേഷന്‍ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് നവംബരില്‍

0

അസോസ്സിയേഷന്‍ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് നവംബര്‍ 11, 12 തിയ്യതികളില്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങളെ സമഗ്രമായി ക്യാമ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പ് 11ന് രാവിലെ 10 മണിക്ക് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നവലിബറല്‍ നയങ്ങളും തൊഴിലാളികളും എന്ന വിഷയത്തില്‍ കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് തൊഴില്‍ രംഗത്തെ സ്ത്രീ എന്ന വിഷയത്തില്‍ ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഷംസാദ് ഹുസൈന്‍ , മതം, ജാതി, ദേശീയത എന്ന വിഷയത്തില്‍ പ്രൊഫ: കെ.ഇ.എന്‍. കുഞ്ഞമ്മദ് എന്നിവര്‍ പ്രഭാഷണം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!