ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍

0

കല്‍പ്പറ്റ: ഹൈക്കോടതി വിധിയുായിട്ടും കല്‍പ്പറ്റയില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍.കല്‍പ്പറ്റ നഗരസഭയിലെ സ്ഥിരം താമസക്കാരും ഓട്ടോറിക്ഷ ഓടിച്ച് ഉപജീവന മാര്‍ഗ്ഗം തേടുന്ന ഒരു വിഭാഗം ഓട്ടോ െ്രെഡവര്‍മാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2008നു ശേഷം ഹാള്‍ട്ടിംഗ് പ്ലെയിസ് നല്‍കാതെ വാഹനം പിടിച്ചെടുത്ത് പിഴചുമത്തി തങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് 150 ഓളം ഹാള്‍ട്ടിംഗ് പ്ലെയിസ് കിട്ടാത്ത ഓട്ടോറിക്ഷകളുമായി കലക്ട്രേറ്റിനു മുന്നിലും ആര്‍ടി ഓഫീസിനു മുന്നിലും നിര്‍ത്തിയിട്ട് പ്രതിഷേധിക്കുമെന്നും ഇതിന് നടപടിയുുായില്ലെങ്കില്‍ ദേശീയപാത ഉപരോദം അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!