ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സമ്മേളനം നടത്തി
. പ്രളയത്തിന് ശേഷം ദുരന്തനിവാരണ അതോറിറ്റിയും, മണ്ണ് പരിശോധനാ വിഭാഗവും നടത്തിയ സര്‍വ്വേ ഫലങ്ങള്‍ വില്ലേജ് തിരിച്ച് പ്രസിദ്ധീകരിക്കണമെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അവ്യക്തതയും ഭീതിയും മാറ്റണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാവണമെന്നും താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാബൂ തോമസ് അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ പ്രദീപ ശശി, ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് പൈക്കാടന്‍,സതീഷ് അരിവയല്‍, തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം ഭാരവാഹികളായി രവീന്ദ്രന്‍ എ. കെ പ്രസിഡന്റ്,ഫൈസല്‍ സിറ്റാഡല്‍ സെക്രട്ടറി, എസ്.കെ.സജിനിയെ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.