കോഴിക്കോട് ചേവായൂര്‍ ചെറുവറ്റ പുഴയില്‍ പൂളക്കുണ്ട് എന്ന സ്ഥലത്ത് അമ്പലവയല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ അകപ്പെട്ടു.ഒരാളുടെ മൃതദേഹം കണ്ടെടുത്തു.അമ്പലവയല്‍ ആണ്ടൂര്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി – നിഷ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ (19), ആയിരംകൊല്ലി കല്ലിങ്കല്‍ അബ്ദുല്‍ അസീസ്- നൗഷിദ ദമ്പതികളുടെ മകന്‍ അമര്‍(18) എന്നിവരാണ് പുഴയില്‍ അകപ്പെട്ടത്. ഇതില്‍ ആല്‍ബിന്റെ മൃതദേഹം കണ്ടെടുത്തു.അമറിനായുള്ള തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നാണ് അറിയുന്നത്.ആല്‍ബിന്‍ കോഴിക്കോട് അല്‍ഫോണ്‍സാ കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയാണ്. അമര്‍ ജെഡിറ്റി കോളേജില്‍ ഒന്നാം വര്‍ഷ മാത് സ് വിദ്യാര്‍ത്ഥിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.