വര്‍ക്ക്ഷോപ്പ് തൊഴിലാളിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
വര്‍ക്ക്ഷോപ്പ് തൊഴിലാളിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോറോം മരച്ചുവട് താമസിക്കുന്ന കല്ലറ കോട്ടപ്പറമ്പില്‍ ബാലകൃഷ്ണനെയാണ് വീടിന് സമീപം തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി മരിക്കാന്‍ കുരുക്കുണ്ടാക്കി മുകളില്‍ പെട്രോള്‍ നിറച്ച ക്യാന്‍വെച്ച് ശരീരത്തിലേക്ക് പെട്രോള്‍ ഒഴുക്കി തീ കൊളുത്തിയതാണെന്നാണ് പോലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.