രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനാകാന്‍ ബത്തേരി പൊലിസ് സ്റ്റേഷനും

0

സേവന മികവിന്റെയും കേസന്വേഷത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ നൂറില്‍ ഒന്നാകാന്‍ ബത്തേരി പൊലീസും. രാജ്യത്തെ മികച്ച പത്ത് പൊലിസ് സ്റ്റേഷനുകളെ തിരഞ്ഞെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തു സര്‍വ്വേയിലാണ് സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനും ഉള്‍പ്പെട്ടിരിക്കുന്നത്.

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ സര്‍വ്വേകളില്‍ ആദ്യ നൂറുസ്ഥാനങ്ങളിലാണ് ബത്തേരി പൊലീസും ഉള്‍പ്പെട്ടിരിക്കുന്നത്. ഇനി ഇതില്‍ നിന്നുമാണ് മികച്ച പത്തുസ്റ്റേഷനുകളെ കണ്ടെത്തുക. 2018 വര്‍ഷത്തില്‍ ബത്തേരി സ്റ്റേഷനില്‍ നടപ്പിലാക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ മികച്ച 100 പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാനം നേടാന്‍ ബത്തേരി പൊലീസിനായത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് കൂട്ടായ്മ, വയോന കൂട്ടായ്മ, സ്ത്രീ സുരക്ഷക്കും, വനിതാ ശാക്തീകരണത്തിനും പ്രത്യേകം പദ്ധതികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ക്ലാസ്സുകള്‍ എന്നിവയും ബത്തേരി പൊലീസ് നല്‍കുന്നുണ്ട്. മദ്യത്തിനും ലഹരിക്കുമെതിരെ ക്ലബ്ബുകള്‍, എസ് പി സി പദ്ധഥി വളരെ നല്ലനിലയില്‍ നടത്താനാവുന്നതും മികവിന്റെ അംഗീകാരത്തിന് കാരണമായി. ഇക്കഴിഞ്ഞ പ്രളയ ദുരിതാശ്വാസ പ്രവര്‍വര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടത്താനും സാധിച്ചു.ഗോത്ര ജനമൈത്രി പദ്ധതി വളരെ നല്ലരീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞതും ബത്തേരി പൊലീസ് മികച്ച പൊലീസ്റ്റേഷനുകളില്‍ ഉള്‍പ്പെടാന്‍ സഹായകമായി. ബത്തേരി സ്റ്റേഷനില്‍ വളരെ നല്ലരീതിയില്‍ ജനമൈത്രി പൊലീസും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ബത്തേരി എസ് എച്ച് ഒ പൊലീസ് ഇന്‍സ്പെക്ടര്‍ എം ഡി സുനില്‍, എസ് ഐമാരായ ഇ അബ്ദുള്ള, സണ്ണിതോമസ്, കെ ടി ബേബി എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം. ബത്തേരി ടൗണില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുത്തും നഗരസഭയുടെ നേതൃത്വത്തില്‍ ടൗണില്‍ നടപ്പിലാക്കി വരന്ന ശുചിത്വ സൗന്ദര്യവല്‍ക്കരണ പരിപാടികളിലും നല്ലരീതിയില്‍ ഇടപ്പെടുന്നതും ബത്തേരി സ്റ്റേഷന്റെ മികവാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് ഉത്തരമേഖലാ എഡിജിപി പത്മകുമാര്‍ ഇന്ന് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്തായാലും രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളില്‍ ബത്തേരി പൊലീസ് സ്റ്റേഷനും ഉള്‍പ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!