കല്‍പ്പറ്റ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ടി പി സ്റ്റീല്‍ ആന്റ് റൂഫിംസിലാണ് ഇന്ന് പുലര്‍ച്ചെ മോഷണശ്രമം നടന്നത്.പട്രോളിന് ഇറങ്ങിയ കല്‍പ്പറ്റ പോലീസാണ് മോഷണ വിവരം ആദ്യം അറിയുന്നത്. സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണശ്രമം മനസ്സിലാക്കിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് അകത്ത് പ്രവേശിച്ച് മോഷ്ടാക്കള്‍ സി സി ടി വിയും അടിച്ചുതകര്‍ത്തിട്ടുണ്ട്. മോഷ്ടാക്കള്‍ സ്ഥാപനത്തിലേക്ക് കയറുന്നതും ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും സി സി ടി വിയില്‍ ലഭിച്ചിട്ടുണ്ട്. രണ്ടുപേരാണ് മോഷണത്തിന് എത്തിയിട്ടുള്ളത്. 50 വയസ്സ് പ്രായം കണക്കാക്കുന്ന ഒരാളും ഒരു യുവാവുമാണ് മോഷണശ്രമം നടത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.