കേളു മൂപ്പരെ ആദരിച്ചു.

0

ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് കുഞ്ഞോം എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ പാലിയോട്ടില്‍ തറവാട്ട് കാരണവരായ കേളു മൂപ്പരെ ആദരിച്ചു.സ്‌കൂളിനു വേണ്ടി വി.പി സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. മണ്‍മറഞ്ഞു പോകുന്ന പഴയ ജീവിത സാഹചര്യങ്ങള്‍ തിരിച്ചറിയുവാന്‍ സാധിച്ചത് കുട്ടിക്ക് വേറിട്ട അനുഭവമായി മാറി.സതീശന്‍ എ.എം,രമാദേവി കെ,പ്രീത കെപി,ജിബിന്‍ ഫ്രാന്‍സിസ്,രോഹിത്.എം എന്നിവര്‍ സംസാരിച്ചു.നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ അജേഷ്,ആനന്ദ് വി.എ,ഷൈലജ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!