സി.എം.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
ബത്തേരിയിലെ യുവജന നിരാഹരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.എം.പി പ്രവര്‍ത്തകര്‍ കമ്പളക്കാട്ട് പ്രകടനം നടത്തി. ജില്ലയുടെ പുരോഗതിക്ക് തടസ്സമാകുന്നതും,ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ യാത്രാ നിരോധനം നീക്കികിട്ടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപെട്ടായിരുന്നു പ്രകടനം.