ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി. നാളെ തിരുവോണ നാളിനെ ആര്‍ഭാട ഐശ്വര്യങ്ങളില്‍ പൊതിയാന്‍ വിഭവങ്ങള്‍ ശേഖരിക്കുന്ന തത്രപ്പാടിലാണ് ഉത്രാട നാളില്‍ എങ്ങും മലയാളികള്‍. നാടും നഗരവും ഓണാഘോഷത്തിന്റെ തിരക്കിലും ആവേശങ്ങളിലും അമര്‍ന്ന് കഴിഞ്ഞു.
കാണ്ണം വിറ്റും ഓണമുണ്ണണമെന്ന വിശ്വാസത്തിന്റെ ഭാഗമായി നാളെ തിരുവോണം സമുചിതമായി ആഘോഷിക്കാന്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുകയാവും മലയാളികള്‍ ഉത്രാട നാളില്‍. ഉത്രാടം ഒന്നാം ഓണവുമാണ്. കെങ്കേമ മാകണമെങ്കില്‍ ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും അടയാളമായി ഓണക്കോടിയും വിഭവ സമൃദ്ധമായ സദ്യയും വേണം. ഇന്നു പകലന്തിയോളം ഓണവിഭവങ്ങള്‍ സ്വരൂപിക്കാനുള്ള ഉത്രാടപ്പാച്ചിലിലായിരിക്കും കേരളീയര്‍. അത്തം നാളിലാരംഭിച്ച ഓണോത്സവം നാളെ തിരുവേണ നാളില്‍ പാരമൃത്തിലെത്തും. മെഴുകി വെടിപ്പാക്കിയ മുറ്റത്തെ തറയില്‍ പത്തുവട്ടത്തില്‍ പൂക്കളം നിര്‍മ്മിച്ച് നടുവില്‍ കളിമണ്ണും കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പാലടയും പാല്‍പ്പായസവും നിവേദിക്കുന്നതാണ് തിരുവേണത്തിന്റെ പ്രധാന ചടങ്ങ്. ബന്ധുമിത്രാദികള്‍ ഒരുമിച്ച് വിഭവ സമൃദ്ധമായ തിരുവോണ സദ്യ ഉണ്ണുന്നതും തിരുവോണ നാളില്‍ പ്രധാനമാണ്. ഒരുമിച്ചിരുന്ന് കുടുംബത്തോടൊപ്പം ഓസദ്യയുണ്ണാന്‍ പ്രവായികളായ മലയാളികള്‍ സ്വദേശത്തേക്കു മടങ്ങുന്നതും പതിവാണ്. പ്രവാസികള്‍ സ്വന്തം നിലയില്‍ വിദേശങ്ങളില്‍ ഓണത്തെ കേരളീയമായ രീതിയില്‍ പുനസൃഷ്ടിക്കുന്നു. ചിണിങ്ങി പെയ്യുന്ന ചിങ്ങ മഴക്ക് കെടുത്താനാവാത്ത ആവേശമാണ് ഉത്രാട നാളില്‍ എങ്ങും തിരയടിക്കുന്നത്. സര്‍ക്കാരിന്റെ ഓണം വിപണിയും സപ്ലൈക്കോ ഓണച്ചന്തകളും ഇതരസംസ്ഥാനക്കാരുടെ ഫുട്പാത്തു കച്ചവടങ്ങളും ജില്ലയിലെ തെരുവുകളെയും ഉത്സാഹ ഭരിതമാക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post