ഓണ വിപണി ഉദ്ഘാടനം ചെയ്തു
ഓണക്കാലത്ത് പച്ചക്കറി വില വര്‍ധന പിടിച്ചു നിര്‍ത്തി ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് സുരക്ഷിത പച്ചക്കറികളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഓണ വിപണി ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസി. പി.തങ്കമണി നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കെ. അദ്ധ്യക്ഷയായിരുന്നു. മെമ്പര്‍മാരായ ജോണി,കുഞ്ഞിരാമന്‍, കൃഷി അസിസ്റ്റന്റ് ഷാജി മോന്‍ കെ.സി. എന്നിവര്‍ മുരളി മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.