സി.ബി.എസ്.ഇ.കലോത്സവം :ഗ്രീൻ ഹിൽസിന് ഓവറോൾ കിരീടം.
മക്കിയാട്.. :വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ കലോത്സവം സമാപിച്ചു.മൂന്ന് വിഭാഗങ്ങളി ൽ ഒന്നാമതെ ത്തിയ ബത്തേരി മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ളിക് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. എൽ. പി. (കാറ്റഗറി ഒന്ന് ), ഹൈ സ്കൂൾ ( കാറ്റഗറി മൂന്ന് ) ഹയർ സെക്കണ്ടറി ( കാറ്റഗറി നാല് ) വിഭാഗ ങ്ങളിൽ യഥാക്രമം 76 ,352 , 354 പോയിന്റുകൾ നേടിയാണ് ഗ്രീൻ ഹിൽസ് കിരീടം നേടിയത്. യു.പി.വിഭാ ഗ ത്തിൽ ( കാറ്റഗറി രണ്ട് ) കൽപ്പറ്റ ഡി പോൾ പബ്ളിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. ഈ വിഭാഗത്തിൽ 120 പോയിന്റുകളോടെ മാനന്തവാടി അമൃത വിദ്യാലയവും 114 പോയിന്റു കളോടെ മാനന്തവാടി ഹിൽ ബ്ളുംസ് പബ്ളിക് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി ഒന്നിൽ ഗ്രീൻഹിൽസ് – 76 ,ഹിൽ ബ്ളുംസ് – 71 , ബത്തേരി ഡബ്ല്യു. എം. ഒ – 43 എന്നിങ്ങനെ യാണ് പോയിന്റു നില. കാറ്റഗറി മൂന്നിൽ ഗ്രീൻ ഹിൽസ് – 352, ഹിൽ ബ്ളുംസ് -302, ഭവൻസ് വിദ്യാമന്ദിർ – 287 എന്നിങ്ങനെയും കാറ്റഗറി നാലിൽ ഗ്രീൻഹിൽസ് -354 ,ഡി പോൾ പബ്ളിക് സ്കൂൾ – 278 ,ഭവൻസ് വിദ്യാ മന്ദിർ – 274 എന്നിങ്ങനെയുമാണ് പോയിന്റു നില.
വയനാട് ജില്ലാ സി. ബി. എസ്. ഇ സ്കൂൾ മാനേജ് മെന്റ് അസോസിയേഷന്റെയും സഹോദയു ടെയും സംയുക്താഭിമുഖ്യത്തിൽ ഇതാദ്യമായാണ് ജനകീയമായ രീതി യിൽ കലോത്സവം സംഘടിപ്പിച്ചത്.
സമാപന സമ്മേളനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം .ബാബു ഉദ്ഘാടനം ചെയ്തു. മൈലാഞ്ചി റിയാലിറ്റി ഷോ ഫെയിം ഉണ്ണിമായ വിശിഷ്ടാതിഥിയായിരുന്നു.മക്കിയാട് സെന്റ് ജോസഫ്സ് ആശ്രമ മേധാവി ഫാ. അൻസ്ലം പള്ളിത്താഴത്ത് അധ്യ ക്ഷത വഹിച്ചു. ജനജാഗരൺ മാധ്യമ പുര സ്കാരം നേടി യ വയനാട് പ്രസ് ക്ലബ്ബ് പ്ര സിഡണ്ട് രമേശ് എഴുത്ത ച്ചനെ ചടങ്ങിൽ ആദരിച്ചു. വി.ജി. സുരേന്ദ്ര നാഥ്, സീറ്റ ജോസ്, ഫാ: സന്തോഷ് കട്ടക്കൽ, പ്രിൻസ് എന്നിവർ പ്രസംഗിച്ചു.