50 വീടുകളുടെ താക്കോല്‍ കൈമാറി
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ പൂര്‍ത്തികരിച്ച 50 വീടുകളുടെ താക്കോല്‍ കൈമാറി.കണിയാമ്പറ്റ ടൗണ്‍ മുല്ലഹാജി മദ്രസ ഹാളില്‍ ചടങ്ങ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ജെ രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു.റൈഹാനത്ത് ബഷീര്‍, കെ. കുഞ്ഞായിഷ, പി. സി. മജീദ്, പി. ഇസ്മായില്‍, ഓമന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.