പാസ്പോര്‍ട്ട് സേവന തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസും കേന്ദ്ര മന്ത്രാലയവും. പാസ്പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ അപേക്ഷ വ്യക്തിഗത വിവര ശേഖരണം തുടങ്ങിയവയില്‍ കബളിപ്പിക്കല്‍ നടത്തുന്ന വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും രംഗത്തുണ്ടെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.ഔദ്യോഗിക പാസ്‌പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന.org.,in.,com ഡൊമൈനുകളില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ സൈറ്റുകള്‍. അതിനാല്‍ പെട്ടെന്ന് ആര്‍ക്കും സംശയം തോന്നാറില്ല.വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയുമാണ് ഈ സംഘങ്ങളുടെ ലക്ഷ്യം.www.indiapossport.org,www.online passport india.in,www passport seva.in എന്നിവ തട്ടിപ്പു നടത്തുന്ന സൈറ്റുകളില്‍ ചിലതാണ്. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കുള്ള ഔദ്യോഗിക വെബ്‌സൈറ്റ് www.passport india.gov.in ഉം ഔദ്യോഗിക മൊബൈല്‍ application mpassport seva എന്നതുമാണ്. വ്യാജ സൈറ്റുകളില്‍ അപേക്ഷ നല്‍കി കബളിപ്പിക്കപ്പെടരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.