മാനന്തവാടി നഗരത്തില്‍ ക്യാമറ കണ്ണ് തുറന്നു

0

മാനന്തവാടി നഗരത്തിലെത്തുവര്‍ ശ്രദ്ധിക്കുക നിങ്ങളെ നിരീക്ഷിക്കാന്‍ ഇനി പോലീസിന്റെ ക്യാമറ കണ്ണുകളുണ്ട്.ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വഹിച്ചു .മാനന്തവാടി നഗരത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാവും ക്യാമറ സ്ഥാപിക്കല്‍ പ്രവര്‍ത്തിയെന്നും എം.എല്‍.എ.സംസ്ഥാനത്താദ്യമായാണ് വയര്‍ലെസ്സ് സംവിധാനത്തില്‍ സി.സി.ടി.വി.ക്യാമറ മാനന്തവാടിയില്‍ സ്ഥാപിക്കുന്നത്

ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയാനും കുറ്റവാളികളെ പിടികൂടാനും എളുപ്പമാവും. ജില്ലാ കലക്ടറുടെ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വയര്‍ലെസ് സംവിധാനത്തിലുള്ള അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചിലവില്‍ 17 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ക്യാമറകള്‍ 360 ഡിഗ്രി ചുറ്റളവില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്നതാണ്. രാത്രി 30 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ദുരങ്ങളിലുള്ള ദൃശ്യങ്ങള്‍ ക്യാമറകള്‍ പകര്‍ത്തും. പകല്‍ സമയങ്ങളില്‍ സൂം ചെയ്യാതെ 400 മീറ്റര്‍ വരെയും കണ്‍ട്രോള്‍ റൂമില്‍ നിന്നും സൂം ചെയ്താല്‍ 250 മീറ്റര്‍ വരെയുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ ലഭിക്കുകയും ചെയ്യും.നഗരത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാവുന്നതോടൊപ്പം ജനസുരക്ഷ ഉറപ്പ് വരുത്താന്‍ കൂടി ക്യാമറകള്‍ ഉപകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, മാനന്തവാടി എ.എസ്.പി.ഡോ.വൈഭവ് സക്‌സേന, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, കൗണ്‍സിലര്‍ റഷീദ് പടയന്‍, ടെലികമ്മൂണിക്കേഷന്‍ ഐ.പി. ബാഹുലേയന്‍ ടി.കെ, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ,മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ.മണി, കെ.പി.എ.ജില്ലാ പ്രസിഡന്റ് കെ.എം.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
18:29