തെരുവുനായ ശല്യം രൂക്ഷം
വെള്ളമുണ്ട ടൗണിലും പരിസര പദേശങ്ങളിലും തെരുവുനായ്ക്കള്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. പുളിഞ്ഞാല്‍ റോഡ്, മംഗലശ്ശേരി മല റോഡ്, തേറ്റമല റോഡ് മുതലായ സ്ഥലങ്ങളില്‍ തരുവുനായ്ക്കള്‍ തമ്പടിച്ച് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മദ്‌റസകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ തെരുവുനായ ഏറ്റവും ശല്യമായി മാറിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.