എഴുപത്തി അഞ്ചാം വയസിലും യോഗ അഭ്യസിച്ച് സരസ്വതി അന്തര്‍ജനം
ഇന്ന് അന്താരാഷ്ട്ര യോഗദിനം എഴുപത്തി അഞ്ചാം വയസിലും യോഗ അഭ്യസിച്ച് തരുവണയിലെ സരസ്വതി അന്തര്‍ജനം.കഴിഞ്ഞ മൂന്നര വര്‍ഷമായി മാനന്തവാടി ശ്രീ പ്രണവം യോഗ വിദ്യാപീഢത്തിലാണ് സരസ്വതി അന്തര്‍ജനം യോഗ അഭ്യസിക്കുന്നത്.യോഗാ പരിശീലനം തന്റെ ജീവന്റെ തുടിപ്പെന്നും സരസ്വതി അന്തര്‍ജനംവിദ്യാപീഢത്തിലെ തന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ കൂടെ യൗവനത്തിന്റെ കരുത്തോടെ സരസ്വതി അന്തര്‍ജനവും ഇന്നും യോഗയില്‍ അലിഞ്ഞു ചേരുന്നു. മനസും ശരീരവും ഒന്നായി തീരുന്ന യോഗയിലൂടെ തന്റെ ജീവിതശൈലീ രോഗങ്ങള്‍ പോലും പടിക്ക് പുറത്താണെന്ന് സരസ്വതി അന്തര്‍ജനം പറയുന്നു.തരുവണ മഴുവന്നൂര്‍ ഇല്ലത്ത് പരേതനായ കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ ഭാര്യയായ സരസ്വതി അന്തര്‍ജനത്തിന് വയസ് 75. എഴുപത്തി അഞ്ചാം വയസിലും യൗവനത്തിന്റെ പ്രസരിപ്പിലാണ് ഇന്ന് സരസ്വതി അന്തര്‍ജനം. കാരണം മറ്റൊന്നുമല്ല താന്‍ കഴിഞ്ഞ വര്‍ഷങ്ങളായി ചെയ്ത് വരുന്ന യോഗയുടെ ഗുണം ഒന്നുകൊണ്ട് മാത്രമെന്ന് സരസ്വതി അന്തര്‍ജനം ഇന്നും വിശ്വസിക്കുന്നു.അതു കൊണ്ട് മുടക്കം കൂടാതെ മാനന്തവാടി ശ്രീ പ്രണവം യോഗ വിദ്യാപീഢത്തിലെത്തി യോഗചാര്യന്‍ പ്രവീണ്‍ ടി രാജന്റെ പരിശീലനത്തില്‍ യോഗ ചെയ്തു വരുന്നു.വിദ്യാപീഢത്തിലെ തന്നെക്കാള്‍ പ്രായം കുറഞ്ഞവരുടെ കൂടെ യൗവനത്തിന്റെ കരുത്തോടെ സരസ്വതി അന്തര്‍ജനവും ഇന്നും യോഗയില്‍ അലിഞ്ഞു ചേരുന്നു. മനസും ശരീരവും ഒന്നായി തീരുന്ന യോഗയിലൂടെ തന്റെ ജീവിതശൈലീ രോഗങ്ങള്‍ പോലും പടിക്ക് പുറത്താണെന്ന് സരസ്വതി അന്തര്‍ജനം പറയുന്നു.സരസ്വതി അന്തര്‍ജനത്തെ പോലെ ഒട്ടനേകം വയോജനങ്ങള്‍ ഇന്നും യോഗാ പരിശീലനത്തിലൂടെ തങ്ങളുടെ ജീവിത ശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതോടൊപ്പം മനസിന്റെ പിരിമുറുക്കത്തില്‍ നിന്നും മുക്തി തേടി വരുന്നു