അര്‍ദ്ധജന്മങ്ങള്‍ ടെലിഫിലിം ജൂണ്‍ 24 ന്

0

ട്രാന്‍സ്ജെന്റേഴ്സിനെ കുറിച്ച് ടെലിഫിലിം അര്‍ദ്ധജന്മങ്ങള്‍ പ്രദര്‍ശനത്തിന് തയ്യാറായി.ശശി കാവുമന്ദം ആണ് ആര്‍ട്ട് ലൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ടെലിഫിലിം പുറത്തിറക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസമായ ട്രാന്‍സ്ജെറേഴ്സ് എങ്ങനെ രൂപപ്പെടുന്നുവെന്ന് വരച്ചുകാട്ടുന്ന സിനിമയാണ് അര്‍ദ്ധ ജന്മങ്ങളെന്ന് ശശി കാവുമന്ദവും സഹപ്രവര്‍ത്തകരും കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രചന,ഛായഗ്രഹണം,സംഗീതം,സംവിധാനം എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് ശശിയാണ്. സിനിമയുടെ ആദ്യ പ്രദര്‍ശനം ജൂണ്‍ 24 ന് വൈകിട്ട് 6 മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!