സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, (KSBCDC) വയനാട് ജില്ലാ മേധാവി എ ആര്‍ ഷാജിക്ക് ബത്തേരി ദിശയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഡോ. മുഹമ്മദ് റാസി ഉപഹാരം നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് ഇബ്രാഹിം കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ ജാഫര്‍, ഡോ. ബാവ കെ പാലുകുന്ന്, എം പി സാജിദ്, അബൂതാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പിന്നോക്ക വികസന വിഭാഗ കോര്‍പ്പറേഷന്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, നിരവധി ആളുകള്‍ക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സ്വയം തൊഴിലുകളും, മറ്റ് സംരംഭങ്ങളും തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും ഫലപ്രാപ്തിയില്‍ എത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. കോഴിക്കോട് എന്‍ഐടി സംരംഭകത്വ പരിശീലന ക്ലാസ്സ് വയനാട് ജില്ലയിലെ ആളുകള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ സുല്‍ത്താന്‍ബത്തേരി ദിശയില്‍ നടത്തിയത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ടായിരുന്നു.