തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവം;ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
വാളാട് പ്രശാന്തഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (35) ആണ് വെട്ടേറ്റ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ സിനി ജോലിക്കിടെ ചായകുടിക്കാനായി വീട്ടില്പോയതായിരുന്നു. കൂറേ നേരം കഴിഞ്ഞ് സിനിയെ കാണാതായപ്പോള്‍ മറ്റ് തൊഴിലാളികള്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ നിലയില്‍ സിനിയെ കണ്ടത്.
തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.