പ്രകാശന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈതാങ്ങ്

0

ബസ്സ് ക്ലീനറുടെ കുടുംബത്തെ സഹായിക്കാന്‍ ബസ്സുടമകളും തൊഴിലാളികളും നാട്ടുക്കാരും കൈകോര്‍ത്തു.മാനന്തവാടി നിരവില്‍പ്പുഴ റൂട്ടിലോടുന്ന ബസ്സുകളുടെ ഇന്നത്തെ മുഴുവന്‍ തുകയും പ്രകാശന്റെ കുടുംബത്തിന് നീക്കിവെച്ചാണ് സഹപ്രവര്‍ത്തകന്റെ കുടുംബത്തോടുള്ള കടമ നിറവേറ്റിയത്.സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാനന്തവാടി നിരവില്‍ പുഴ റൂട്ടിലോടുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളിലേയും കലക്ഷന്‍ പ്രകാശന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു. മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ട്ടര്‍ പി.കെ.മണി പ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, എം.റെനീഷ്, എം.പി.ശശികുമാര്‍, കെ.സജീവന്‍, കെ.ഉസ്മാന്‍ ,ട്രാഫിക് എസ്.ഐ. അനില്‍ ,കെ.പി മുരളി, ചാക്കോ നെല്ലിച്ചവട്ടില്‍, വി.സി.സന്തോഷ്, മുഹമദ് കാഞ്ഞായി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!