കൃഷിവകുപ്പും ഹരിത കേരള മിഷനും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ജില്ലാ തല ഉദ്ഘാടനം പടിഞ്ഞാറത്തറയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ അദ്ധ്യക്ഷയായിരുന്നു. ഓണത്തിന് ഒരു മുറ്റം പച്ചക്കറി പദ്ധതിയില്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് 59000 പച്ചക്കറി വിത്തു പാക്കറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തി 51000 പച്ചക്കറി പാക്കറ്റുകളും വിതരണം ചെയ്യും. സമഗ്ര പച്ചക്കറി വികസന പദ്ധതികള്‍ക്കായി വയനാട്ടില്‍ 311 ലക്ഷത്തോളം രൂപ ചെലവഴിക്കും. ഓണക്കാലത്തേക്കാവശ്യമായ വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.കൂടാതെ 70 ലക്ഷം പച്ചക്കറികളും 2000 രൂപ വിലയുള്ള 25 ഗ്രോബാഗുകള്‍ അടങ്ങിയ ആയിരം യൂണിറ്റുകളും ചെറിയ തുക ഈടാക്കി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. 70 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിത്തോട്ടം നടപ്പാക്കും. പച്ചക്കറി വികസന പദ്ധതിക്കായി 2019-20 വര്‍ഷത്തില്‍ ജില്ലയില്‍ 3.10 കോടി രൂപ ചിലവഴിക്കും.പച്ചപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികള്‍ വിഷരഹിതമായി ഉല്‍പാദിപ്പിക്കുന്നതിന് വീട്ടുകൂട്ടങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഇതോടൊപ്പം നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ് പദ്ധതി വിശദ്ദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മമ്മൂട്ടി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ഇ ഹാരിസ്, ഉഷാ വര്‍ഗീസ്, ഡബ്ല്യു.എം.ഒ ഗ്രീന്‍മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എച്ച് നൗഷാദ്, പടിഞ്ഞാറത്തറ കൃഷി ഓഫീസര്‍ വി.സായൂജ് തുടങ്ങിയവര്‍ സംസാരിച്ചു. മമ്മൂട്ടി,ലാല്‍ റ്റി ജോര്‍ജ്ജ് , സനീമ പൊന്നാണ്ടി, സി ഇ ബാരിസ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.