മികവ് 2019

0

എടവക പായോട് സായാഹ്നം സ്വാശ്രയ സംഘം മികവ് 2019 എന്ന പേരില്‍ എസ്.എസ്.എല്‍.സി. +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രാം റിസര്‍ച്ച് ഫൗണ്ടേഷന്റെ എ.പി.ജെ. അബ്ദുള്‍ കലാം ഗോള്‍ഡ് മെഡല്‍ ജേതാവ് മാനന്തവാടി ഗവ:കോളേജ് അസിസ്റ്റന്റ് പ്രെഫസര്‍ സീന ടീച്ചറെയും, 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന നല്ലൂര്‍നാട് പോസ്റ്റ്മാന്‍ എം ശശീന്ദ്രനേയും ആദരിച്ചു. അന്തരിച്ച സംഘം മെമ്പര്‍ യു.പി. ബേബിയുടെ സ്മരണാര്‍ത്ഥം ഒരു വിദ്യാര്‍ത്ഥിക്ക് ധനസഹായവും വിതരണം ചെയ്തു.ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ജെ.പൈലി ഉദ്ഘാടനം ചെയ്തു, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ഉപഹാര സമര്‍പ്പണം നടത്തി. സംഘം പ്രസിഡണ്ട് യു.എ.പൗലോസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വിനോദ് തോട്ടത്തില്‍ , സീന ടീച്ചര്‍, എം. ശശീന്ദ്രന്‍, എ.എം.രാജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!