വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

0

ജില്ലയില്‍ കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. കൗണ്ടിംഗ് സുപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ 57 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ 14 ടേബിളുകള്‍ ഒരുക്കും. ഒരു കൗണ്ടിംഗ് ടേബിളില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍മാര്‍ എന്നിങ്ങനെ മൂന്നുപേരുണ്ടാവും. ഇവരെ കൂടാതെ കൗണ്ടിംഗ് കേന്ദ്രത്തില്‍ അഞ്ചുപേരെ കൂടി അധികമായി നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടെണ്ണാന്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ എട്ട് ടേബിളുകളിലായി പത്ത് പേരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴിന് മുമ്പായി കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹാജരാവണം. ഡ്യൂട്ടി ഓര്‍ഡര്‍, കൗണ്ടിംഗ് ടേബിള്‍ നമ്പര്‍, നിയോജകമണ്ഡലം എന്നിവ വോട്ടെണ്ണലിനു തൊട്ടുമുമ്പാണ് ഉദ്യോഗസ്ഥരെ അറിയിക്കുക. വയനാട് ലേക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മറ്റുനിയോജക മണ്ഡലങ്ങളിായ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, തിരുമ്പാടി എന്നിവിടങ്ങളിലെ പരിശീലനം കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശീലനം മൂന്നുഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ രോഷ്നി നാരായണന്‍, ടി. ജനില്‍ കുമാര്‍, ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ വി. അബുബക്കര്‍, പരിശീലകരായ ഉമ്മറലി പാറച്ചോടന്‍, മാത്യു, ജോണ്‍സണ്‍, കെ.കെ അജി, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!